X

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് 25000 നിയമനം; ഒരുലക്ഷത്തിനുമേല്‍ ശമ്പളമുള്ള തസ്തികകള്‍വരെ

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ഒഴിവാക്കി വിവിധ സര്‍ക്കാര്‍ പൊതുമേഖലാ ബോര്‍ഡ് കോര്‍പ്പറേഷനുകളിലായി ഒരു വര്‍ഷം നടക്കുന്നത് കാല്‍ ലക്ഷത്തോളം നിയമനങ്ങള്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 28 ലക്ഷം പേര്‍ തൊഴില്‍ തേടി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ നിയമനം നടക്കുന്നത്.

പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങി ഒരുവിധം എല്ലാ വകുപ്പിലും ഇത്തരത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് നിയമനങ്ങള്‍ നടക്കുന്നുണ്ട്. താല്‍ക്കാലിക അധ്യാപക നിയമനവും ഇക്കുറി നടന്നത് ഇത്തരത്തിലാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചട്ട പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാകണം താല്‍ക്കാലിക നിയമനമെന്നത് നിയമമാണ്. എന്നാല്‍ ബാഹ്യ ഇടപെടലുകള്‍ക്കും താല്പര്യങ്ങള്‍ക്കും വഴങ്ങി മിക്ക സ്ഥാപനങ്ങളും നേരിട്ടാണ് നിയമനങ്ങള്‍ നടക്കുന്നത്.രാഷ്ട്രീയപാര്‍ട്ടി അനുഭാവികള്‍ക്കും ഭരണത്തിലുള്ളവരുടെ അടുപ്പക്കാര്‍ക്കും ഒരു ലക്ഷത്തിന് മേലെ ശമ്പളമുള്ള തസ്തികകള്‍ വരെയുണ്ട്.

webdesk11: