അബുദാബി കെ എം സി സി നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ചേലക്കാട് ചരളില്‍ കോളനിയില്‍ നിര്‍മ്മിച്ച ബൈത്തു റഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വില്ലേജിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. നേരത്തെ ഈ കോളനിയില്‍ ഉണ്ടായിരുന്ന വീടുകള്‍ ഓരോന്നായി തകര്‍ന്നു വീഴാന്‍ തുടങ്ങിയതോടെ കിടപ്പാടം നഷ്ടപ്പെട്ട് കണ്ണീരില്‍ കഴിയുന്ന പാവങ്ങള്‍ക്ക് ആശ്വാസമായി അബുദാബി കെ എം സി സി പ്രവര്‍ത്തകര്‍ രംഗത്തി റങ്ങുകയായിരുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഐ എ വൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി സാമ്പത്തിക സഹായം നല്‍കാമെന്ന് അറിയിച്ചതോടെ ബാക്കി തുക സമാഹരിച്ചു ബൈത്തു റഹ്മ വില്ലേജ് നിര്‍മിക്കാന്‍ കെ എം സി സി മുന്നിട്ടിറങ്ങി. ഇതോടെ മനോഹരമായ 25 വീടുകള്‍ ഉയര്‍ന്നു വരികയായിരുന്നു. ഏറെ മാതൃകാ പരമായ ഈ പ്രവര്‍ത്തനം കക്ഷി- രാഷ്ട്രീയ- ജാതി- മത ചിന്തകള്‍ക്ക് അതീതമായി എല്ലാവരാലും പ്രശംസിക്കപ്പെടുകയും ചെയ്തു. വില്ലേജ് സമര്‍പ്പണ ചടങ്ങ് സര്‍വ മത ഐക്യത്തിന്റെ വിളംബരവുമായി. തുടര്‍ന്ന് ചേലക്കാട് മിനി സ്റ്റേഡിയത്തില്‍ നടന്ന മഹാ സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ പൊയില്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു. കോ ഓഡിനേറ്റര്‍ സി എച്ച് ജാഫര്‍ തങ്ങള്‍ പദ്ധതി വിശദീകരിച്ചു. കെ എം ഷാജി എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ഡോ ഷബീര്‍ നെല്ലിക്കോട്, റഷീദ് ബാബു പുളിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി,മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സെക്രട്ടറി എം സി മായിന്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ സി അബൂബക്കര്‍, പാറക്കല്‍ അബ്ദുല്ല, എം എല്‍ എ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ, വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണന്‍, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്, പി എം സാദിഖലി, നസീര്‍ മാട്ടൂല്‍, പി അമ്മദ് മാസ്റ്റര്‍, സി വി എം വാണിമേല്‍, എസ് പി കുഞ്ഞമ്മദ്, ഇബ്രാഹീം മുറിച്ചാണ്ടി, സി കെ വി യൂസുഫ്, അഹമ്മദ് പുന്നക്കല്‍, എന്‍ കെ മൂസ മാസ്റ്റര്‍, വി വി മുഹമ്മദലി, കെ കെ നവാസ്, അബ്ദുല്ല വയലോളി, ബംഗ്ലത്ത് മുഹമ്മദ്, എം പി സൂപ്പി, മണ്ടോടി ബഷീര്‍, സി എച്ച് നജ്മാ ബീവി, ടി കെ സുബൈദ, ടി കെ ഷഫീഖ് തങ്ങള്‍, കെ എം സമീര്‍, സി കെ നാസര്‍, മുഹമ്മദ് നടുവണ്ണൂര്‍, പി പി സാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- 8 years ago
chandrika
Categories:
Video Stories
25 കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി ചേലക്കാട് ബൈത്തു റഹ്മ വില്ലേജ് സഫലമായി
Tags: baithurahma
Related Post