കൊച്ചി:മവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതിയായ പോലീസുകരാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷിനാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അമ്മ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഡൂട്ടി ഡോക്ടര്‍ ആയിരുന്ന രാഹുല്‍ മാത്യുവിനെയാണ് അഭിലാഷ് മര്‍ദ്ദിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ് കരിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ഇടതുപക്ഷ പ്രവവര്‍ത്തകനായിട്ട് പോലും തനിക്ക് നീതിലഭിച്ചില്ലെന്ന് കാണിച്ച് രാഹുല്‍ മാത്യു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു