ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ 20 കാരനായ ആദിവാസി യുവാവിന്റെ തലവെട്ടി 24 കാരനായ ബന്ധു. പ്രതിയുടെ സുഹൃത്തുക്കള്‍ അറുത്ത തലയുമായി സെല്‍ഫിയെടുത്തു.ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയില്‍ ഈയിടെയാണ് സംഭവം.സംഭവത്തില്‍ മുഖ്യപ്രതിയും ഭാര്യയും ഉള്‍പ്പെടെ ആറുപേരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
മറ്റുള്ളവര്‍ ജോലിക്കായി നെല്‍പ്പാടങ്ങളിലേക്ക് പോയതിനാല്‍ ഡിസംബര്‍ ഒന്നിന് മകന്‍ കനു മുണ്ട വീട്ടില്‍ തനിച്ചായിരുന്നുവെന്ന് 55 കാരനായ പിതാവ് പരാതിയില്‍ പറയുന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍, മരുമകന്‍ സാഗര്‍ മുണ്ടയും സുഹൃത്തുക്കളും ചേര്‍ന്ന് മകനെ തട്ടിക്കൊണ്ടുപോയതായി ഗ്രാമവാസികള്‍ പറഞ്ഞു. കാനുവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, അടുത്ത ദിവസം പിതാവ് പരാതി നല്‍കുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ പോലീസ് നടത്തിയ ശ്രമത്തില്‍ കുമാങ് ഗോപ്ല വനത്തില്‍ നിന്നും തല കണ്ടെത്തിയതായി മുര്‍ഹു പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ചുഡാമണി ടുഡു പറഞ്ഞു.അറുത്ത തലയുമായി പ്രതികള്‍ സെല്‍ഫിയെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.മരിച്ചയാളുടേതുള്‍പ്പെടെ അഞ്ച് മൊബൈല്‍ ഫോണുകള്‍, രണ്ട് രക്തം പുരണ്ട മൂര്‍ച്ചയുള്ള ആയുധങ്ങള്‍, ഒരു മഴു, ഒരു എസ്യുവി എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.