എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി.

24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വര്‍ധന നടപ്പാക്കിയത്. കര്‍ണാടകയില്‍ ജനപ്രതിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

webdesk18:
whatsapp
line