X

കരിപ്പൂരില്‍ 24 മണിക്കൂര്‍ വിമാന സര്‍വീസ് 15 മുതല്‍ ആരംഭിച്ചേക്കും

കൊണ്ടോട്ടി: റണ്‍വെ കാര്‍പ്പറ്റിംഗിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പകല്‍ സമയം അടച്ചിടുന്ന റണ്‍വേ ഈ മാസം 15ന് തുറക്കും. അവസാന ഘട്ട പ്രവര്‍ത്തി വേഗത്തിലാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. തീരുന്ന മുറക്ക് 24 മണിക്കൂര്‍ വിമാന സര്‍വീസ് ആരംഭിക്കും. റീകാര്‍പ്പറ്റിങ് ജോലികള്‍ പൂര്‍ത്തിയാക്കി ഈ കഴിഞ്ഞ ഓഗസ്റ്റ് 30ന് തുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും ജോലികൂടി തീരാന്‍ ബാക്കിയുള്ളതിനാല്‍ 24മണിക്കൂര്‍ സര്‍വീസ് ആരംഭിക്കല്‍ നീട്ടുകയായിരുന്നു.

ജനുവരിയില്‍ റീകാര്‍പ്പറ്റിങ് ആരംഭിച്ചത് മുതല്‍ റണ്‍വേയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍ തുടരുന്നുണ്ട്.രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സെര്‍വീസുകള്‍ക്ക് അനുമതിയില്ല.റീ കാര്‍പ്പറ്റിങ് ജോലി ജൂണ് ആദ്യത്തില്‍ പൂര്‍ത്തിയായി. എന്നാല്‍, യഥാസമയം മണ്ണ് ലഭിക്കാത്തതിനാല്‍ റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ജോലി ബാക്കിയായ താണ് കാരണം.പ്രവൃത്തി അവസാന ഘട്ടത്തി ലാണ്. നവംബര്‍ വരെ കരാര്‍ കമ്പനിക്ക് ജോലി പൂര്‍ത്തിയാക്കാനുള്ള കാലാവധി ഉണ്ടെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാ നുള്ള തകൃതിയായി ജോലി നടക്കുന്നുണ്ട്. മഴ വിട്ടുനിന്നാല്‍, ഈ മാസം15ന് മുന്‍പേ ജോലി പൂര്‍ത്തിയാക്കാനാകും. ശേഷം 15 മുതല്‍ 24 മണിക്കൂര്‍ സെര്‍വീസിനായി റണ്‍വേ തുറന്നു കൊടുക്കാനാണ് ധാരണ.

webdesk11: