X

ക്രിസ്മസും പുതുവത്സരവും കുടിച്ചുതീര്‍ത്തത് 232.64 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസും പുതുവത്സര ദിനത്തെയും വരവേല്‍ക്കാന്‍ മലയാളികള്‍ അകത്താക്കിയത് 232.64 കോടി രൂപയുടെ മദ്യം. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാത്രം കണക്കാണിത്. സംസ്ഥാനത്തെ ബാറുകളില്‍ ഒഴുകിയ മദ്യത്തിന്റെ കണക്കുകൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും.

പുതുവത്സരത്തിന്റെ തലേദിവസമായ ഡിസംബര്‍ 31ന് റെക്കോഡ് മദ്യവില്‍പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത്. 82.26 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31ന് നടന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പന നടന്ന ത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്‌ലെറ്റി ലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്. പാലാരി വട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു. കഴിഞ്ഞ വര്‍ഷം ന്യൂയറിന് 70.55 കോടി മദ്യമാണ് കേരളത്തില്‍ വിറ്റത്.
ക്രിസ്മസ് തലേന്നും റെക്കോര്‍ഡ് മദ്യകച്ചവടമാണ് നടന്നത്. 73 കോടി രൂപയുടെ മദ്യമാണ് 24ന് വിറ്റത്. ബെവ്‌കോ ഔട്ട്‌ലൈറ്റ് വഴി 65.88 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലൈറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റ

Test User: