കൊച്ചി: എന്ത് കൊണ്ട് പൗരന്‍മാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെ എന്ന ചോദ്യവുമായി കേരള ഹൈക്കോടതി. എല്ലാ പൗര്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ 34,000 കോടിരൂപ വേണ്ടിവരും. റിസര്‍വ് ബാങ്ക് ലാഭവിഹിതമായി നല്‍കിയ 54,000 കോടി രൂപ സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ചുകൂടെ എന്ന് കോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു.
നയപരമായ കാര്യമായതിനാല്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോടതി ജീവനക്കാരെയും ജൂഡിഷല്‍ ഓഫീസര്‍മാരെയും എന്ത് കൊണ്ടാണ് വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താത് എന്ന് കോടതി സംസ്ഥാന സര്‍ക്കാനോട് ചോദിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വിഷയത്തില്‍ മറുപടി പറയണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.