X
    Categories: keralaNews

പിണറായി സര്‍ക്കാറിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍. ഇതിന് പുറമെ 2015ന് മുമ്പ് ഉണ്ടായിരുന്നതും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിയതുമായ 440 ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയും ചെയ്തു. നിയമസഭയില്‍ ടി.വി ഇബ്രാഹീമിന്റെ ചോദ്യത്തിന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ രേഖമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2016 ല്‍ യു.ഡി.എഫ് അധികാരം ഒഴിഞ്ഞ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോ സംസ്ഥാനത്ത് 29 ബാറുകളും 306 ഔട്ട്‌ലെറ്റുകളുമാണ് ഉണ്ടായിരുന്നത്. അസൗകര്യങ്ങളുള്ളവ മാറ്റി സ്ഥാപ്പിക്കുന്നതിന് അനുമതി നല്‍കുകയും മുന്‍ കാലങ്ങളില്‍ പൂട്ടിയ 78 എണ്ണം വീണ്ടും തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവര്‍ത്തി സമയത്തിന് ശേഷമുള്ള വേളകളില്‍ വിനോദത്തിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി, ഐ.ടി പാര്‍ക്കുകളില്‍ പ്രത്യേകം നീക്കിവെക്കുന്ന സ്ഥലങ്ങളില്‍ വ്യവസ്ഥകളോടെ മദ്യം നല്‍കുന്ന പബ്ബുകള്‍ സ്ഥാപിക്കുന്നതിന് ഐ.ടി പാര്‍ക്ക് ലോഞ്ച് ലൈസന്‍സ് എന്ന പേരില്‍ വിദേശ മദ്യ ചട്ടത്തില്‍ ഉള്‍പ്പെടുത്തി ലൈസന്‍സ് അനുവദിക്കുമെന്ന് 2022-23 മദ്യനയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഇതിന്റെ ചട്ടം രൂപീകരിച്ചു വരുകയാണെന്നും വിശദീകരിച്ചു.

Chandrika Web: