ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്.
അതേസമയം ഏറ്റുമുട്ടലില്‍ സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബീജാപ്പൂര്‍ ദന്താവാഡേ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിയില്‍ മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
അതേസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.