തലക്ക് വന്‍തുക സമ്മാനം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോവാദികള്‍ ഛത്തിസ്ഗഢിലെ ബിജാപുരില്‍ കീഴടങ്ങി. ഈ വര്‍ഷം ഇതുവരെ 107 മാവോവാദികള്‍ കീഴടങ്ങിയപ്പോള്‍ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേര്‍ പിടിയിലായി.
വ്യാഴാഴ്ച രണ്ടു സ്ഥലങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു. അതേസമയം ബിജാപൂരില്‍ ഒരു പൊലീസുകാരനും മര്‍ദനമോറ്റു.
ബിജാപൂര്‍ വനത്തില്‍ മാവോവാദി വിരുദ്ധ ഓപറേഷന്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.