X

22 പേരുടെ ഹൃദയവും 259 പേരുടെ കരളും മാറ്റി; അബുദാബിയില്‍ അവയവ മാറ്റം വന്‍വിജയകരം

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ ആന്തരികാവയവ മാറ്റം വന്‍വിജയകരമാണെന്ന് ഇതുസംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിനുകീഴിലുള്ള ദേശീയ അവയവമാറ്റ പരിപാടി ആരംഭിച്ചതിന് ശേഷം അബുദാബി ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളിലൂടെ 800-ലധികം അവയവ മാറ്റി വയ്ക്കല്‍ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി.
അബുദാബിയിലെ വിവിധ ആളുപത്രികളിലായി 22 പേരുടെ ഹൃദയം മാറ്റിവെക്കുകയുണ്ടായി. 422 പേര്‍ക്കാണ് വൃക്ക മാറ്റിവെച്ചത്.  259 കരളും 41 പേര്‍ക്ക് ശ്വാസകോശവും മാറ്റിവെച്ചു. 14 പേരുടെ പാ ന്‍ക്രിയാസ് മാറ്റിവെച്ചു. റോബോട്ടിക് സര്‍ജറികളും മറ്റു നൂതന ആരോഗ്യസംരക്ഷണ സാങ്കേതിക വിദ്യ കളും ഉപയോഗപ്പെടുത്തിയാണ് ആന്തരികാവയവങ്ങളുടെ മാറ്റിവെക്കല്‍ പ്രകൃയ വിജയകരമായി നടപ്പാക്കിയത്. മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അവയവങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തി യിട്ടുണ്ട. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ അബുദാബിയില്‍ അവയവദാനം 56 ശതമാനം വര്‍ധനവുണ്ടായി.
അവയവമാറ്റ ശസ്ത്രക്രിയയില്‍ അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല കൈവരിച്ച നേ ട്ടങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ.നൂറ ഖമീസ് അല്‍ ഗൈത്തി പറഞ്ഞു. അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍, സമര്‍പ്പിത ആരോഗ്യപരിപാലന പ്രൊ ഫഷണലുകള്‍, ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയുടെ പിന്തുണയോടെ അവയവമാറ്റ ശസ്ത്രക്രിയയില്‍ അബുദാബി ഒരു പ്രമുഖ ആഗോള കേന്ദ്രമായി ഉയര്‍ന്നു. ഔദാര്യത്തിന്റെ ഏറ്റവും ഉ യര്‍ന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനവികതയുടെ ഉദാത്തമായ പ്രവൃത്തിയാണ് അവയവദാനം. മറ്റുള്ള വര്‍ക്ക് നവോന്മേഷം പ്രദാനം ചെയ്യുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തു കയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.
ഇത് സമൂഹ ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ പ്രതീകമായി വര്‍ത്തിക്കുന്നു. ജീവിച്ചിരിക്കുന്നവരി ല്‍ നിന്നോ മരിച്ചവരില്‍ നിന്നോ ആകട്ടെ, അവയവദാനം നടക്കുന്നതിലൂടെ നിരവധി ജീവന്‍ രക്ഷിക്കുന്ന തിനും രോഗികള്‍ക്ക് പൂര്‍ണ്ണ സുഖം പ്രാപിക്കുന്നതിനുമുള്ള അവസരം നല്‍കുന്നു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടേതായ ഒരു ഭാഗം വാഗ്ദാനം ചെയ്തുകൊണ്ട് ദാതാക്കള്‍ ശ്രദ്ധേയമായ ഔദാര്യം പ്രകടിപ്പിക്കുന്നു. മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങള്‍ അവരുടെ സങ്കടങ്ങള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് ജീവിതത്തിന്റെ വിലമതിക്കാനാവാത്ത സമ്മാനം നല്‍കാന്‍ തയ്യാറാകുന്നതായി ഡോ.നൂറ വ്യക്തമാക്കി. ക്ലീവ്‌ലാന്‍ഡ് ക്ലിനിക്, ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, ശൈഖ് ഷാഖ്ബൂത്ത് മെഡിക്കല്‍ സിറ്റി എന്നീ നാലു പ്രധാന ആശുപത്രികളിലാണ് അബുദാബിയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളും ആരോഗ്യമേഖലയിലെ വൈദഗ്ദ്യവും ആഗോള തലത്തില്‍തന്നെ അബുദാബിയുടെ സ്ഥാനം മികവുറ്റതാക്കിമാറ്റിയിട്ടുണ്ട. നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മികച്ച ചികിത്സ തേടി പോയിരുന്നതെങ്കില്‍ അടുത്ത കാലത്തായി വിവിധ രാജ്യങ്ങളില്‍നിന്ന് അബുദാബിയിലെക്ക് നിരവധി രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആഗോളതലത്തില്‍ ആരോഗ്യമേഖലയിലെ പ്രധാന കേന്ദ്രമായി ഉയരാനുള്ള തയാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

webdesk14: