X
    Categories: indiaNews

മോദി തരംഗം കഴിഞ്ഞു; ഇനി പ്രതിപക്ഷ തരംഗമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്

കർണാടക തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി തരംഗം അവസാനിച്ചുവെന്നും രാജ്യത്ത് വരാനിരിക്കുന്നത് പ്രതിപക്ഷ തരംഗമാണ് എന്നുമായിരുന്നു റാവുത്തിന്റെ പ്രവചനം. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം അതിന്റെ ശക്തമായ സൂചനയാണെന്നും റാവുത്ത് പറഞ്ഞു.024ലെ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ ഞങ്ങൾ തുടങ്ങി. എൻ.സി.പി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും റാവുത്ത് അറിയിച്ചു.

webdesk15: