കെ.വി തോമസിനെ ഡല്‍ഹിയില്‍ പ്രത്യേകപ്രതിനിധിയായി നിയമിച്ചതിനെതിരെ വ്യാപകപ്രതിഷേധം. വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണീ ബാധ്യത കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കെ.വി തോമസും ഇതുപോലെ വലിയ തുക ബാധ്യതയാകുമെന്നാണ ്പരാതി. മുന്‍ എം.പി എ.സമ്പത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 7.26 കോടി രൂപ. ഇതില്‍ ശമ്പളത്തിന് നല്‍കിയത് 4.62 കോടി. വെറും 20 മാസത്തേക്കായിരുന്നു ഇത്. ഇതിനുപുറമെ താമസത്തിനും അതിഥിസല്‍കാരത്തിനുമുണ്ട്. വലിയ അനുചരരുടെ പടയും സമ്പത്തിനുണ്ടായിരുന്നു. അതൊക്കെയും ഇനിയും ഉണ്ടാകും.
സമ്പത്ത് വരുത്തിവെച്ച ചെലവുകളിങ്ങനെയായിരുന്നു.
92,423 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മൊത്തം ചെലവ് പത്തുകോടിയോളം വരും.
ഓഫീസ് ചെലവ്-1.13 കോടി
യാത്രാചെലവ്- 19.45 ലക്ഷം
ആതിഥേയ ചെലവ്-1.71 ലക്ഷം
വാഹന അറ്റകുറ്റപ്പണി -1.58 ലക്ഷം
ഇന്ധനം – 6.84 ലക്ഷം
മറ്റുചെലവുകള്‍-98.39 ലക്ഷം.
ഇങ്ങനെ ചെലവുകള്‍ വന്നിട്ടും കാര്യമായൊന്നും ചെയ്യാന്‍ സമ്പത്തിനായില്ല. ആറ്റിങ്ങലില്‍ രണ്ടുതവണ ിജയിച്ചെങ്കിലും പിന്നീട് 2014ല്‍പരാജയപ്പെട്ടതാണ് പുതിയ പദവിക്ക് കാരണം. കാബിനറ്റ് റാങ്ക് നല്‍കുന്നതിലൂടെ മറ്റൊരു മന്ത്രിയാകുകയാണ് തോമസ്. കണ്ണൂരില്‍ സി.പി.എം സമ്മേളനത്തില്‍ പങ്കെടുത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. സി.പി.എമ്മുമായി അടുക്കുന്നത് ന്യൂനപക്ഷവോട്ട് പോകുമെന്ന ്കരുതിയാംണ്. ആദ്യം ബി.ജെ.പിക്ക് അനുകൂലമായി രംഗത്തുവന്നെങ്കിലും പിന്നീട് സി.പി.എമ്മുമായി അടുക്കുകയായിരുന്നു.മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണിപ്പോള്‍ സമ്പത്ത്.