ഫലസ്തീനിലെ ഗാസയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പടെ 21 പേര്‍ മരിച്ചു. കെട്ടിടത്തിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. നിരവധിപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വധേയമായത്. തീ പിടിത്തത്തില്‍ മരണ സംഖ്യ ഇനിയും കൂടാമെന്ന് ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയച്ചു. അപകടത്തെ ദേശിയ ദുരന്തമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖാപിച്ചു. ഒരു ദിവസം ദുഃഖാചരണമായി കാണാനും അദ്ദേഹം ആഹ്വാനം ചെയ്തു.