പ്രളയ കാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ അന്ത്യശാസനം. അരിയുടെ വിഹിതമായി 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്നും തുക തിരികെ പിടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കിയില്ല. അവസാനം പണം തിരികെ നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.
2018 ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായമായി അരി അനുവദിച്ചിരുന്നു. ഈ അരിയുടെ വില ഈടാക്കാനാണ് ഇപ്പോള്‍ അന്ത്യശ്വാസം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കത്തിടപാടുകള്‍ കേരളവും കേന്ദ്രവും തമ്മില്‍ നടന്നിട്ടുണ്ട്.