X
    Categories: gulfNews

2034 ലോകകപ്പ്: 70 രാജ്യങ്ങളുടെ പിന്തുണയെന്ന് സഊദി

റിയാദ്: 2034ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാന്‍ സഊദി അറേബ്യ ഫിഫക്ക് താല്‍പര്യം പ്രകടിപ്പിച്ച് കത്ത് നല്‍കി. കഴിഞ്ഞ ആഴ്ച ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ തങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ഔദ്യോഗികമായി അനുമതി പത്രം നല്‍കിയെന്ന് സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസേഹല്‍ അറിയിച്ചു. ലോക ഫുട്‌ബോളിനെ യോജിപ്പിക്കാന്‍ ആവശ്യമായ രീതിയിലുള്ള അവകാശമായിരിക്കും സഊദി അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ഫിഫയുടെ മെമ്പര്‍ അസോസിയേഷനിലെ 70ല്‍ അധികം രാജ്യങ്ങള്‍ പിന്തുണയുമായി എത്തിയിട്ടുണ്ടെന്നും സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

സ്‌പെയിന്‍, മൊറോക്കോ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2030ലെ ലോകകപ്പിന് ആതിഥ്യം വഹിക്കുമെന്ന് കഴിഞ്ഞ ഫിഫ പ്രഖ്യാപിച്ചിരുന്നു. യുറഗ്വായ്, അര്‍ജന്റീന, പരാഗ്വേ എന്നീ രാജ്യങ്ങളില്‍ ആദ്യ മത്സരങ്ങള്‍ നടക്കുമെന്നും ഫിഫ വ്യക്താക്കിയിരുന്നു. ലോകകപ്പിന്റെ ശതാബ്ദി ആഘോഷം പ്രമാണിച്ച് ആദ്യ മത്സരങ്ങളായിരിക്കും തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുക. ആദ്യ ലോകകപ്പ് ഫൈനലിന് വേദിയായ യുറഗ്വായിലെ ചരിത്രപ്രസിദ്ധമായ സെന്റനാരിയോ സ്‌റ്റേഡിയത്തിലാകും ഉദ്ഘാടന മത്സരം.

 

webdesk11: