X

2024 പൊതു തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം; പ്രതിപക്ഷ പാര്‍ട്ടികളോട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രതിപക്ഷ കക്ഷികളോട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പിനായി ഒറ്റ ലക്ഷ്യത്തോടെ ആസൂത്രണം ആരംഭിക്കണം. പാര്‍ട്ടി താല്പര്യത്തിന് അതീതമായി രാജ്യതാല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കിയുള്ള നീക്കങ്ങളുണ്ടാകണം.സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും വര്‍ഷകാല സമ്മേളനം അലങ്കോലമായത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

19 പാര്‍ട്ടികളാണ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി., ആര്‍.എല്‍.ഡി., എന്‍.സി.പി., ശിവസേന, മുസ്ലിംലീഗ്, ആര്‍.എസ്.പി., ഡി.എം.കെ., ഇടതുപാര്‍ട്ടികള്‍, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കാളികളായി. സമാജ് വാദി പാര്‍ട്ടി, എ.എ.പി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

web desk 1: