X

2022 ലോറസ് പുരസ്‌കാരം; ഒളിംപിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്ര ചുരുക്കപ്പട്ടികയില്‍

ലോറസ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഒളിംപിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്രയും. കായിക ഓസ്‌കര്‍ എന്നാണ്  ലോറസ് പുരസ്‌കാരം അറിയപ്പെടുന്നത്‌. വഴിത്തിരിവാകുന്ന മുന്നേറ്റങ്ങള്‍ക്കുളള വിഭാഗത്തിലാണ് നീരജിനെ നാമനിര്‍ദ്ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയതിനെതുടര്‍ന്നാണ് അംഗീകാരം.

നീരജ് ചോപ്ര ലോറസ് നാമനിര്‍ദേശത്തിന്റെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ്. വിജയിയെ പ്രഖ്യാപിക്കുന്നത് ഏപ്രിലിലാണ്.  ടെന്നിസ് താരങ്ങളായ ഡാനില്‍ മെദ്‌വദേവ്, എമ്മ റാഡുക്കാനു, സ്പാനിഷ് ഫുട്‌ബോള്‍ താരം പെഡ്രി, നീന്തല്‍ താരം ആരിയാര്‍നെ ടിറ്റ്മസ്, ട്രിപ്പിള്‍ ജംപ് താരം യൂലിമാര്‍ റോഹസ് തുടങ്ങിയവരും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Test User: