X
    Categories: world

ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2020 ലോകത്ത് ദുരന്തം വിതച്ച വര്‍ഷങ്ങളില്‍ എത്രാം സ്ഥാനത്താണ്?, കണക്കുകള്‍ ഇങ്ങനെ

ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2020 എന്ന വര്‍ഷം ചരിത്രത്തിന്റെ താളുകളില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം മൂലം ലോകമാകെ സ്തംഭിച്ച ഒരു വര്‍ഷമായിരുന്നു 2020. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വിഷമകരമായ വര്‍ഷമായിരുന്നു 2020 എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച വര്‍ഷങ്ങളുടെ ലിസ്റ്റ് വരെയുണ്ട് ചരിത്രകാരന്‍മാരുടെ കൈയ്യില്‍. ഇതുപ്രകാരം ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ലോകത്തെ ഏറ്റവും മോശമായ വര്‍ഷം 1348 ആണ്. ബ്ലാക്ക് ഡെത്ത് എന്ന മഹാമാരി ലോകത്ത് പടര്‍ന്നു പിടിച്ചത് ഈ വര്‍ഷമായിരുന്നു. ആകെ 20 കോടിയോളം പേര്‍ ഈ രോഗം ബാധിച്ച് മരിച്ചു. മരണതോത് നോക്കിയാല്‍ ഇത് അമേരിക്കന്‍ ജനസംഖ്യയുടെ 65 ശതമാനം വരും.

1944 ആണ് മോശം വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്ത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോളോകോസ്റ്റ് തടവറകളില്‍ ജൂതരെ കൊന്നൊടുക്കിയ വര്‍ഷമായിരുന്നു ഇത്.

1816 ആണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷമാണ് ഇന്തോനേഷ്യയില്‍ ലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലായത്. 2020 ആറാം സ്ഥാനത്താണ് ഈ ലിസ്റ്റില്‍.

ബ്രിട്ടീഷ് ചരിത്രകാരന്‍ ഫിലിപ്പ് പാര്‍ക്കറുടെ നേതൃത്വത്തിലാണ് 28 ചരിത്രകാരന്‍മാരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷവുമല്ല 2020. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷം 1862 ആണ്. ആഭ്യന്തരയുദ്ധം നടന്ന സമയം. പിന്നിലുള്ളത് സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഗ്രേറ്റ് ഡിപ്രഷന്‍ കാലഘട്ടത്തിന് സാക്ഷിയായ 1929 ഉം.

2001 സെപ്റ്റംബറില്‍ വേള്‍ഡ് ബാങ്കിലേക്ക് നടന്ന ഭീകരാക്രമണത്തിനു മുന്നിലാണ് കോവിഡ് അമേരിക്കക്കുണ്ടാക്കിയ ദുരന്തം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് 2020. ഏഴാം സ്ഥാനത്ത് വേള്‍ഡ് ബാങ്ക് ആക്രമണവും.

 

Test User: