തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. ഉച്ചക്ക് രണ്ടു മണിയോട് കൂടിയാവും രാഹുല്‍ കോച്ചിയിലെത്തുക.
എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടുമാരുടേയും വനിതാ വൈസ് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. വൈകിട്ട് മൂന്ന് മണിക്കാണ് സമ്മേളനം. ബൂത്ത് പ്രസിഡന്റുമാരുടെ നേതൃസംഗമത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്, പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ, കെ.വി തോമസ് എം.പി, വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്, യു.ഡി.എഫ് ചെയര്മാന് ബെന്നി ബെഹന്നാന്, എറണാകുളം ഡി.സി.സി പ്രസിഡന്റ് വിനോദ് എന്നിവര്‍ പ്രസംഗിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി മടങ്ങി രണ്ടാം ദിവസമാണ് രാഹുല്‍ ഗാന്ധി യും എത്തുന്നത്. ഇതോ ടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന് ചൂടുപിടിക്കും. സംഘടനാ തലത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ബൂത്ത് പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് അഭിസംബോധന ചെയ്യുന്നതിലൂടെ താഴെ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.