ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018ന് ബോക്‌സ്ഫീസില്‍ ചരിത്ര നേട്ടം. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. ഏറ്റവും വേഗത്തില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി 2018 മാറിയിരുക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പ്യഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ജൂഡ് ചിത്രം മറികടന്നിരിക്കുന്നത്.
സിനമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്പോള്‍ അവര്‍ ഒറ്റ ശ്വാസത്തില്‍ വിളിച്ച് പറയുന്നുണ്ട്. ഇത് കേരളീയരുടെ വിജയമാണെന്ന്.
മലയാളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി നടനും സംവിധായകനും നിര്‍മ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിര്‍വ്വഹിച്ച 2018 മെയ് അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് ഒന്‍പതാം ദിനത്തില്‍ മാത്രം അഞ്ച് കോടി 18 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷന്‍.
കാവ്യാ ഫിലിംസും പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.