കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത മലയാള സിനിമ 2018 ന് അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.2018: എവരിവൺ ഈസ് എ ഹീറോ എന്ന സിനിമ 2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ് പറയുന്നത്.കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്. ബോക്സ് ഓഫീസിലും സിനിമ വൻ വിജയമായിരുന്നു.
കേരളത്തിന്റെ പ്രളയകഥ പറഞ്ഞ ‘2018’ ന് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

