2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി ഒക്‌ടോബർ ഏഴ് വരെ നീട്ടി

2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി ആർബിഐ ഒക്ടോബർ ഏഴ് വരെ നീട്ടി. നേരത്തേ സെപ്തംബർ 30വരെയായിരുന്നു നോട്ടുകൾ മാറുന്നതിന് സമയം നൽകിയിരുന്നത്. ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ടില്ലാത്തവർക്കും ഐ ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റിവാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്.

webdesk15:
whatsapp
line