X

‘ഒറ്റയിടിക്ക്’ റോഡിലൊഴുകിയത് 20000 മുട്ടകള്‍; ആലുവയില്‍ ഗതാഗതം സ്തംഭിച്ചു

കൊച്ചി: ആലുവയില്‍ മുട്ടകയറ്റിവന്ന ലോറിയില്‍ ബസ് ഇടിച്ച് ഇരുപതിനായിരത്തോളം മുട്ടകള്‍ പൊട്ടി റോഡിലൊഴുകി. ആലുവ പെരുമ്പാവൂര്‍ റൂട്ടിലായിരുന്നു അപകടം. സംഭവത്തില്‍ പ്രദേശത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

മുട്ട കയറ്റിവന്ന വണ്ടിയില്‍ ബസിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി മറ്റ് രണ്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ റോഡിലെ മതിലും തകര്‍ന്നിരുന്നു. ഇരുപതിനായിരത്തോളം മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മുട്ട അവശിഷ്ടങ്ങള്‍ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.

webdesk18: