X

കെ.എസ്.ആര്‍.ടി.സിയില്‍ 2000 രൂപ നോട്ട് സ്വീകരിക്കും; എടിഒമാര്‍ ഇറക്കിയ തീരുമാനം ചെയര്‍മാന്‍ റദ്ദാക്കി

കെ.എസ്.ആര്‍.ടി.സിയില്‍ 2000 രൂപ നോട്ട് സ്വീകരിക്കും. എടിഒമാര്‍ ഇറക്കിയ തീരുമാനം ചെയര്‍മാന്‍ റദ്ദാക്കി. 2000 രൂപ നോട്ട് സ്വീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി വ്യക്തമാക്കി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച തീയതി വരെ 2000 രൂപ സ്വീകരിക്കാമെന്ന് സി.എം.ഡി നിര്‍ദേശം നല്‍കി.

നേരത്തെ 2000 രൂപ നോട്ട് നാളെ മുതല്‍ സ്വീകരിക്കരുതെന്ന് ചില എ.ടി.ഒമാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോര്‍പ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

 

 

webdesk13: