X
    Categories: indiaNews

2000 രൂപ നോട്ടുകൾ മാറാൻ തിരിച്ചറിയൽ രേഖകൾ വേണ്ടെന്ന തീരുമാനം കള്ളപ്പണക്കാരെ സഹായിക്കാനെന്ന് പി.ചിദംബരം

2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പി ചിദംബരം.2000 രൂപ നോട്ടുകൾ മാറാൻ ഐഡന്റിറ്റിയോ ഫോമുകളോ തെളിവുകളോ ആവശ്യമില്ലെന്ന് ബാങ്കുകൾ പറയുന്നു. അതായത് കള്ളപ്പണം ​കൈവശമുള്ള ആർക്കും നീരീക്ഷിക്കപ്പെടാതെ തന്നെ പണം മാറ്റിയെടുക്കാനാകും. കള്ളപ്പണം കണ്ടെത്തുന്നതിനാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്ന ബിജെപിയുടെ വാദം ഇതോടെ പൊളിഞ്ഞു. ഇത്രേയുള്ളൂ കള്ളപ്പണം വേരോടെ പിഴുതെറിയുക എന്ന ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യം.’ –ചിദംബരം കുറ്റപ്പെടുത്തി.
2000 രൂപ നോട്ടുകൾ പുറത്തിറക്കിയത് വലിയ വിഡ്ഢിത്തമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. മണ്ടൻ തീരുമാനം ഇപ്പോഴെങ്കിലും പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

webdesk15: