X

വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലിനായി 2000 കോടി

അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനായി വിപണി ഇടപെടലിനായി 2000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

റബ്ബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയാക്കി വര്‍ദ്ധിച്ചു. കേരളം വളര്‍ച്ചയുടെ പാതയില്‍ ആണെന്നും ആഭ്യന്തര ഉല്‍പാദനം കൂടിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

വിഴിഞ്ഞത്ത് വ്യവസായിക ഇടനാഴിക്ക് ആയിരം കോടി വകയിരുത്തി. ബജറ്റ് അവതരണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തുടരുകയാണ്.

webdesk11: