എന്തടിസ്ഥാനത്തിലാണ് 2000 രൂപാ നോട്ടില്‍ ദേവനാഗിരി ലിപിയുപയോഗിച്ചതെന്ന് മദ്രാസ് ഹൈക്കോടതി. മദുരൈ സ്വദേശി കെപിടി ഗണേശന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്.
ഇന്ത്യന്‍ ഭരണഘടനയുടെ 343ാം ആര്‍ട്ടിക്കിള്‍ പ്രകാരം, ഔദ്യോഗിക കാര്യങ്ങള്‍ക്ക് അക്കങ്ങളെഴുതുന്നതിന് ഇന്ത്യന്‍ സംഖ്യാക്രമം മാത്രം ഉപയോഗിക്കാമെന്നാണ് വ്യക്തമാക്കുന്നത് എന്നിരിക്കെ നോട്ടില്‍ ദേവനാഗിരി ലിപിയുപയോഗിച്ചത് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
1963ല്‍ നിലവില്‍ വന്ന ഔദ്യോഗിക ഭാഷാ ആക്റ്റിലും ദേവനാഗിരി ലിപി ഉപയോഗിക്കുന്നതിന് ഒരു അനുമതിയുമില്ല. ഈ ലിപിയില്‍ സംഖ്യകളെഴുതുന്നതിന് പ്രസിഡണ്ടിന്റെ സമ്മതവും ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.