ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ എ.ടി.എമ്മില്‍ നിന്നും കള്ളനോട്ട് ലഭിച്ചു. 200 രൂപയുടെ രണ്ട് കള്ളനോട്ടുകളാണ് ലഭിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോട്ടിന് മുകളില്‍ ‘ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും ‘ഫുള്‍ ഓഫ് ഫണ്‍’ എന്നും എഴുതിയിരുന്നത് കണ്ടാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ കള്ളനോട്ട് ലഭിച്ചവര്‍ സമൂഹ മാധ്യമത്തില്‍ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു. വീഡിയോ വൈറലായതോടെ കള്ളനോട്ട് കാണാന്‍ നാട്ടുകാര്‍ ഓടിക്കൂടി.
5000 രൂപ പിന്‍വലിച്ച മറ്റൊരാള്‍ക്കും സമാന അനുഭവം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.