X

‘ഇത് താന്‍ടാ പ്ലയര്‍’ 151 പന്തില്‍ 490 റണ്‍സുമായി ഷെയ്ന്‍ ഡാഡ്‌സെല്‍

കേപ്ടൗണ്‍ : 151 പന്തില്‍ 490 റണ്‍സ് ! ഇത് താന്‍ടാ പ്ലയര്‍ എന്നാണ് ക്രിക്കറ്റ് ലോകം ഷെയ്ന്‍ ഡാഡ്‌സെല്ലിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കാരന്‍ ഷെയ്ന്‍ ഡാഡ്‌സെല്‍ തന്റെ ഇരുപതാം ജന്മദിനത്തില്‍ ക്രിക്കറ്റ് റെക്കോര്‍ഡു ബുക്കില്‍ തന്റെ പേര് സ്വര്‍ണ ലിപിയില്‍ തന്നെ എഴുതി ചേര്‍ത്തു. 57 സിക്‌സറും 27 ഫോറുകളും അടിച്ചുകൂട്ടിയ ഡാഡ്‌സെല്‍ സ്വപനത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത വ്യകതിഗത സ്‌കോറിന് (490)ഉടമയായി. ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിലാണ് ഡാഡ്‌സെല്ലിന്റെ അത്ഭുത ഇന്നിങ്‌സ് പിറന്നത്.

ഏകദിന മത്സരത്തില്‍ പൊചെ ഡോര്‍പിനെതിരെ എന്‍.ഡബ്ല്യു.കെ പുകെ ക്ലബിനു വേണ്ടി ക്രിസിലെത്തിയ ഡാഡ്‌സെല്‍ തനിക്കെതിരെ വന്ന പന്തുകള്‍ ഒന്നൊന്നായി അതിര്‍ത്തി കടത്തിയത്തോടെ ഡോര്‍പിന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും കളത്തില്‍ കാഴ്ചക്കാര്‍ മാത്രമായി. നാലു ബൗളര്‍മാരാണ് നൂറിലധികം റണ്‍സ് വഴങ്ങിയത്. ഒന്നാം വിക്കറ്റില്‍ 194, രണ്ടാം വിക്കറ്റില്‍ 204, മൂന്നാം വിക്കറ്റില്‍ 220 റണ്‍സ് എന്നിങ്ങനെയാണ് ഡാഡ്‌സെല്‍ സഹതാരങ്ങളുമായി ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടുകള്‍. ഇതിനിടയില്‍ ക്വാഡ്രിപിള്‍ സ്വന്തമാക്കിയ ഡാഡ്‌സെല്‍, ഒടുവില്‍ 500ന് പത്തു റണ്‍സ് അകലെ ഔട്ടായി മടങ്ങി. മൂന്നിന് 677 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് 50 ഓവറില്‍ എന്‍.ഡബ്ല്യു.കെ പുകെ നേടിയത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ പൊചെ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടാനായുള്ളൂ. ഏഴു ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി ബൗളിങിലും മിന്നി ഡാഡ്‌സെല്‍ 387 റണ്‍സിന്റെ വിജയം തന്റെ ടീമിന് നേടികൊടുത്തു

chandrika: