X

ബിഹാറില്‍ വിഷമദ്യം കഴിച്ച് 20 പേര്‍ക്ക് ദാരുണാന്ത്യം, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍

ബിഹാറിലെ മോതിഹാരിയില്‍ വിഷമദ്യം കഴിച്ച 20 പേര്‍ മരിച്ചു. ഗുരുതരാവസ്ഥയിലായ നിരവധിപ്പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മദ്യം കഴിച്ചത്. മരണ സംഖ്യ ഉയരാന്‍ സാധ്യത.

പട്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മോതിഹാരി. ടാങ്കില്‍ മദ്യം എത്തിച്ച് പ്രാദേശിക വില്‍പ്പനക്കാര്‍ക്കു നല്‍കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ഡിഐജി അറിയിച്ചു.

2016 ഏപ്രിലിലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയത്. ഇതോടെ വ്യാജമദ്യ ഉല്‍പാദനവും വില്‍പ്പനയും വര്‍ധിച്ചു. 2022 ഡിസംബറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 20 പേരാണ് മരിച്ചത്. സരന്‍ ജില്ലയിലുണ്ടായ. വിഷമദ്യ ദുരന്തത്തില്‍ 40 പേര്‍ മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റിപ്പോര്‍ട്ട് നേടി.

webdesk13: