X

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്.ഇ.ഒ.സി) പ്രകാരമുള്ള പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറുന്നു. സംസ്ഥാനത്ത് ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

ദഹോദ് – 4, ബറൂച്ച് – 3, താപി – 2, അഹമ്മദാബാദ്, അംറേലി, ബനാസ‌കന്ത, ബോതാഡ്, ഖേദ, മെഹ്‌സാന, പഞ്ചമഹൽ, സബർകുന്ത, സൂറത്ത്, സുരേന്ദ്ര നഗർ, ദേവ്ഭുമി ദ്വാരക എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് മരണം.

സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടങ്ങളിലും ശക്തമായ മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിയിപ്പ് നൽകി.

webdesk13: