X
    Categories: Newsworld

അര്‍ജന്റീനയില്‍ കൊക്കെയ്ന്‍ കഴിച്ച് 20 മരണം

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ വിഷം കലര്‍ന്ന കൊക്കെയ്ന്‍ കഴിച്ച് 20 പേര്‍ മരിച്ചു. 74 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്താണ് കൊക്കെയ്‌നില്‍ കലര്‍ന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഷബാധയേല്‍ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കൊക്കെയ്ന്‍ വാങ്ങിയവരോട് എത്രയും വേഗം ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അര്‍ജന്റീനയില്‍ ലഹരി പദാര്‍ത്ഥമായ കൊക്കെയ്ന്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമല്ല. പക്ഷെ, കടത്തുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. വിഷബാധയുള്ള കൊക്കെയ്ന്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്യൂണസ് ഐറിസില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

Test User: