തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. അല്പസമയത്തിനകം മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും.