ഭോപ്പാല്‍: മധ്യപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിന് സ്ത്രീയ്ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അവരുടെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു.
സാഗര്‍ ജില്ലയിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു യുവതിയും മകളും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവതിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതും അവര്‍ കുതറിയോടാന്‍ ശ്രമിക്കുന്നതായും കാണാം. അവര്‍ പലതവണ റോഡില്‍ വീഴുന്നതും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്ത്രീയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ വാഹനത്തില്‍ കയറാന്‍ അവര്‍ വിസമ്മതിച്ചു.
അതേസമയം പൊലീസ് അവരുടെ മകളെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ പൊലീസ് ഉദ്യോഗസ്ഥ റോഡിലിരുന്ന അവരുടെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കകായിരുന്നു