X

ട്രാന്‍സ്‌ജെന്‍ഡറുകളായ 2പേര്‍ കൊല്ലപ്പെട്ടനിലയില്‍; ആക്രമിച്ചത് കല്ലുകളും കത്തിയും കൊണ്ട്

ഹൈദരാബാദ്: നഗരത്തെ നടുക്കി ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഇരട്ടക്കൊല. ഹൈദരാബാദിലെ ദായ്ബാഗ് മേഖലയിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളായ 2 പേരെ അതിദാരുണമായി കൊലപ്പെടുത്തിയത്.

യൂസുഫ് എന്ന ദാലി (25) റിയാസ് എന്ന സോഫിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഇരുവരെയും കല്ലുകള്‍ കൊണ്ട് ആക്രമിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.

കൊലപാതകവിവരമറിഞ്ഞ് ഒരുമണിക്കൂറിനുള്ളില്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഹൈദരാബാദ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

webdesk13: