കർണാടക ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നാലെ രണ്ടാനച്ഛനായ ഡെലിവറി ജീവനക്കാരൻ മോഹൻ ഒളിവിലാണ്.
സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. വസ്ത്രനിർമാണ ജീവനക്കാരിയായ ഇവരുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മക്കളെ രക്തംവാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാൻ പ്രതി മുമ്പും ശ്രമിച്ചിട്ടുണ്ടെന്ന് ഇവർ പോലീസിന് മൊഴി നൽകി.