ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിപ്പുകാരോട് 2 കോടി ആവശ്യപ്പെട്ട മങ്കയം ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കി. കോഴിക്കോട് കാന്തലോട് ലോക്കല്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജീവനെ ഈ സ്ഥാനത്ത് നിന്നും സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പ്രദേശത്തെ ക്വാറി ഉടമകളില്‍ നിന്നും 2 കോടി രൂപ കോഴ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നതോടെ വിവാദം ആളിക്കത്തി.