X

ക്വാറി നടത്തണമെങ്കില്‍ 2 കോടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

ബാലുശ്ശേരി: കരിങ്കല്‍ ക്വാറി നടത്താന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രണ്ടുകോടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവിന്റെ പേരിലാണ് സംഭാഷണം. തന്റെയും മറ്റൊരാളുടെയും വീടുകള്‍ ക്വാറികള്‍ക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനുമാണ് രണ്ടുകോടി ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കാര്യങ്ങളെല്ലാം ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ പിന്നെ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.

ക്വാറി ഉടമകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പാര്‍ട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിളിച്ചപ്പോള്‍ ഇദ്ദേഹം ഒഴിഞ്ഞുമാറി, കൂടാതെ വീടുകള്‍ക്ക് ഒരു കോടി വില വരില്ലെന്ന് ഇദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. സംഭവം വിവാദമായതോടെ നാണക്കേട് മാറ്റാന്‍ പാര്‍ട്ടി ഇടപെട്ടിട്ടുണ്ട്.

webdesk11: