കാലടിയില്‍ വെച്ച് 2 സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സിപിഐ ഇതിനോടകം ആരോപണം ഉയര്‍ത്തി കഴിഞ്ഞു. സേവ്യര്‍(46) ക്രിസ്റ്റീന്‍ ബേബി(26) എന്നി 2 പേര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അക്രമമുണ്ടായത് സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് പ്രവര്‍ത്തകര്‍ പ്രവേശിച്ചതിനെതുടര്‍ന്ന് തര്‍ക്കമുണ്ടായ പ്രദേശത്താണ്. സംഘര്‍ഷത്തിനിടെ പരിസരത്തെ വാഹനങ്ങളും സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ കേസിലെ പ്രതികളാണ് ഇരുവിഭാഗവുമെന്ന് പൊലീസ് പറഞ്ഞു.