പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.