X

2.51 ലക്ഷം കോവിഡ് രോഗികള്‍ കൂടി

രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്. 627 കോവിഡ് ബാധിത മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലെത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആകുകയും ചെയ്തിട്ടുണ്ട്. ആകെ രോഗ ബാധിതരായവരി ല്‍ 5.18 ശതമാനമാണ് നിലവില്‍ സജീവ കേസുകളായുള്ളത്. നിലവിലെ രോഗമുക്തി നിരക്ക് 93.6 ശതമാനമാണ്.

അതേസമയം, രാജ്യത്ത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം വീണ്ടും കുറയുമെന്നും വിദഗ്ധര്‍ പറഞ്ഞു. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെന്നും പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് വന്നതായും അവര്‍ വ്യക്തമാക്കി.

Test User: