രാജ്യത്ത് 24 മണീക്കുറിനിടെ രണ്ടരലക്ഷത്തിനടുത്ത് രോഗികള്‍.2,47,417 പേര്‍ക്കാണ് കഴിഞ്ഞ 24 മണീക്കുറിനിടെ രോഗം പിടിപ്പെട്ടത്.കഴിഞ്ഞ ദിവസത്തെക്കാള്‍ 17 ശതമാനം കൂടതലാണ്്ഇത്.84,825 പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5,488 ആയി. രാജ്യത്ത് ഗുരുതര കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.
അതെസമയം മൂന്നാം തരംഗത്തില്‍ രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും കോവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ധന്‍. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവര്‍ക്കും കോവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിദിന കേസുകളില്‍ 16 ശതമാനം വര്‍ധനവുണ്ടായി. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒമിക്രോണ്‍ പടരുന്നത് വഴിയുള്ള പുതിയ തരംഗത്തില്‍ മിക്കവാറും പേര്‍ക്ക് കോവിഡ് ബാധിക്കുമെന്നാണ് ഐ.സി.എം.ആറിലെ പകര്‍ച്ച വ്യാധി വിഭാഗം വിദഗ്ധനായ ഡോ. ജയ്പ്രകാശ് അഭിപ്രായപ്പെട്ടത്. എന്നാല്‍ രോഗം ബാധിച്ച വിവരം പലരും അറിയുക പോലുമില്ല. 80 ശതമാനം പേരിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാതെ കോവിഡ് കടന്നു പോകുമെന്നും ഡോ ജയ്പ്രകാശ് പറഞ്ഞു.സംസ്ഥാനതലത്തില്‍ ഓക്‌സിജന്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്. കൂടാതെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനും കോവിഡ് സ്ഥിരീകരിച്ചു.