X

റിലീസ് ദിവസം തന്നെ രജനിയുടെ 2.0 ഇന്റര്‍നെറ്റില്‍

ചെന്നൈ: രജനികാന്ത് ബ്രഹ്മാണ്ഡ ചിത്രം 2.0. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ പൈറസിക്ക് കുപ്രസിദ്ധമായ തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൈബര്‍സെല്‍ അറിയിച്ചു.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, മദ്രാസ് ഹൈക്കോടതി 37 ഇന്റര്‍നെറ്റ് സേവന ദാതാക്കളോടു 12,000ത്തിനുമേല്‍ വെബ്‌സൈറ്റുകള്‍ പൂട്ടാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ ആ തീര്‍ത്ത പ്രതിരോധത്തിന് പോലും ചിത്രം ചോരുന്നത് തടയാനായില്ല. ഹൈ ഡെഫിനിഷന്‍ പകര്‍പ്പാണ് തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. ലോകമെമ്പാടും 10,500 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രമാണ് 2.0. ആദ്യ പ്രദര്‍ശനത്തിന് മുന്‍പ് തന്നെ ദശലക്ഷം ടിക്കറ്റുകള്‍ മുന്‍കൂറായി വിറ്റുപോയെന്ന റെക്കോര്‍ഡും ചിത്രം നേടിയിരുന്നു. ലോകത്തെ ഏറ്റവും ചിലവേറിയ ചിത്രമെന്ന റെക്കോര്‍ഡും 2.0 നാണ്. ചിത്രം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

chandrika: