X

യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റിയുടെ ഹൈദരലി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ പ്രഥമ സംരംഭം മീററ്റില്‍ തുടക്കം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റിക്ക് കീഴിലെ റിലീഫ് വിങ് നടപ്പിലാക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ഉത്തര്‍ പ്രദേശിലെ മീററ്റ് ജുമാ മസ്ജിദിനും ഫാത്തിമ സെഹറ തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്രസക്കും സമീപത്താണ് പദ്ധതിയുടെ പ്രഥമ സംരംഭം ആരംഭിച്ചത്.

മീററ്റില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരിയും ജനറല്‍ സെക്രട്ടറി അഡ്വ. വികെ ഫൈസല്‍ ബാബുവും ചേര്‍ന്ന് മസ്ജിദ്-മദ്രസ മുതവല്ലി കൂടിയായ യുപി സംസ്ഥാന യൂത്ത് ലീഗ് ട്രഷറര്‍ അയാസ് അഹമ്മദിന് പദ്ധതിയുടെ സമ്മതപത്രം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മസ്ജിദിലെത്തുന്നവരും മദ്രസയിലെ വിദ്യാര്‍ഥികളും പ്രദേശവാസികളുമടക്കം നൂറ് കണക്കിനാളുകള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുന്ന രൂപത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, റിലീഫ് വിങ് കണ്‍വീനര്‍ സികെ ശാക്കിര്‍, യുപി സംസ്ഥാന പ്രസിഡന്റ് അഡ്വ. സര്‍ഫറാസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് സുബൈര്‍, സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റ് റിസ്വാന്‍ അന്‍സാരി, സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി, ആരിഫ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

webdesk13: