പെരുമ്പാവൂര്‍: സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്കു വന്നു ഡയമണ്ട് നെക്ലേസ് ഉള്‍പ്പെടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) ആണു പിടിയിലായത്.
മെയ് 6 നു കോടനാട്ടാണു സംഭവം. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങള്‍ ചടങ്ങു കഴിഞ്ഞു മുറിയിലെ അലമാരയിലാണ് വച്ചത്. ഇവിടെ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ നേര്യമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫിനാന്‍സ് സ്ഥാപനം എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണു മോഷ്ടിച്ചത്.
ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് എസ്ഐ പി.ജെ.കുര്യാക്കോസ്, എഎസ്.ഐ ശിവദാസ്, സീനിയര്‍ സിപിഒ സെബാസ്റ്റ്യന്‍, സിപിഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്…