ഉത്തര്‍പ്രദേശിലെ സംഘര്‍ബാധിത മേഖലയായ സംഭലിലേക്ക് പോകാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് എം.പിമാരെ തടഞ്ഞ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.
എന്നാല്‍ സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചു തന്നെ എം.പിമാരെ പൊലീസ് സന്നാഹം തടയുകയായിരുന്നു. ജനാധിപത്യപരമായിട്ട് കാര്യങ്ങള്‍ അറിയാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സ്വാതന്ത്രത്തെ തടഞ്ഞുകൊണ്ട് യു.പിയില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ ഭീകരത പൊലീസിലൂടെ തെളിഞ്ഞു.
രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് ഗനി, പി.വി. അബ്ദുൽ വഹാബ് എന്നീ എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘര്‍ഷ മേഖലയായതിനാല്‍ പോകാന്‍ അനുവാദം തരാന്‍ സാധിക്കില്ലെന്നാണ് എം.പിമാരോട് പൊലീസ് പറഞ്ഞത്. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘര്‍ഷത്തിനില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.