വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് എഴുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലുള്ളത് എന്റെ കുടുംബമാണ്. പറയാനുള്ളത് അവരോട് ഹൃദയം കൊണ്ട് സംസാരിക്കുമെന്ന് മാധ്യമങ്ങളോട് രാഹുല്‍.
പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് ഞാന്‍ മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.