X

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ പ്രഖ്യാപിച്ച് കെപിസിസി

കൊല്ലം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് 15 ലക്ഷം രൂപ നല്‍കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചിരുന്നു. പിന്നാലെയാണ് കെപിസിസി തുക നല്‍കാമെന്ന് അറിയിച്ചത്. കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന ബേലൂര്‍ മഖ്നയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

 

webdesk14: